Proud a Malayali

9:17 PM 0 Comments

(www.whatsjokes.com)ഒരു മലയാളി ഡോക്ടർഅമേരിക്കയിലെ ആശുപത്രികളിൽ ജോലിക്കായി കുറേ ശ്രമിച്ചു നോക്കി.

പക്ഷേ കിട്ടിയില്ല.
അവസാനം ഒരു ക്ലിനിക്ക് തുറന്നു.
അവിടെ ഒരു ബോർഡും വെച്ചു. "ഫീസ് 20 ഡോളർ, അസുഖം മാറിയില്ലെങ്കിൽ 100 ഡോളർ തിരികെ നൽകും."

ഇതു കണ്ട ഒരു വക്കീൽ ഡോക്ടറെ പറ്റിച്ച് കാശ് വാങ്ങണമെന്ന് തീരുമാനിച്ച് അവിടെയെത്തി.

" ഡോക്ടർ, എനിക്ക് രുചി അറിയാൻ സാധിയ്ക്കുന്നില്ല".😛

" സിസ്റ്റർ, Box No.22 ലെ മരുന്നെടുത്ത് 3 തുളളി ഇയാളുടെ വായിലൊഴിക്കൂ."

"ഛെ.... ഇത് മണ്ണെണ്ണയാ" വക്കീൽ ദേഷ്യപ്പെട്ടു.

" OK, താങ്കൾക്ക് രുചി അറിയാനുളള ശേഷി തിരിച്ചുകിട്ടി."

ഒരാഴ്ച കഴിഞ്ഞു വക്കീൽ വീണ്ടുമെത്തി തൻ്റെ ഓർമ ശക്തി നഷ്ടപ്പെട്ടു എന്ന് പറഞ്ഞു.🙇

ഡോക്ടർ വീണ്ടും നഴ്സിനോട് Box No 22 ലെ മരുന്ന് നൽകാൻ പറഞ്ഞു.
"ഇത് മണ്ണെണ്ണയാ, കഴിഞ്ഞ തവണയും എനിക്ക് ഇതല്ലേ തന്നത്?"
വക്കീൽ അക്ഷോഭ്യനായി.

"താങ്കളുടെ ഓർമ ശക്തി പൂർവാധിക്യം തിരിച്ചുകിട്ടിയിരിക്കുന്നു."

വക്കീൽ വീണ്ടും പ്ലിങ്ങി.😑

ദിവസങ്ങൾക്ക് ശേഷം വക്കീൽ വീണ്ടുമെത്തി.
" ഡോക്ടർ എൻ്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു."

പരിശോധിച്ച ഡോക്ടർ പറഞ്ഞു.🔦 "ഇതിനു എൻ്റെ കൈയ്യിൽ മരുന്നില്ല, ഇതാ 100 ഡോളർ."

വക്കീൽ ഒന്ന് ചിരിച്ചു
" ഡോക്ടറേ.. ഇത് 100 അല്ല, 20 ഡോളറാ. "😮

20 ഡോളർ തിരികെ വാങ്ങി കൊണ്ട് ഡോക്ടർ പറഞ്ഞു. "താങ്കളുടെ കാഴ്ചശക്തിയും തിരിച്ചു കിട്ടിയിരിക്കുന്നു."
വക്കീൽ മൂന്നാം വട്ടവും ശശി.😀😀😀

അല്ല പിന്നെ, മലയാളിയോടാ കളി !

Funny WhatsApp Jokes, Messages and Pictures Shared on WhatsApp. Both in Malayalam and English.

0 comments:

Jokes Archive

Send Your Jokes

Name

Email (Required)

Message (Required)

SWT