Showing posts with label Lesson-Malayalam. Show all posts

Pain of Divorce and Cancer

💕 പ്രണയം...💞
********************

📝എല്ലാവരും കേട്ടിട്ടുള്ള പ്രശസ്തമായ ഒരു കഥയാണ്‌. അത് ഓര്‍മിപ്പിക്കുക എന്ന ഉദ്ദേശ്യമേ ഉള്ളൂ:
www.whatsjokes.com

🌌അന്ന് രാത്രി അയാള്‍ ഭാര്യയുടെ ഒപ്പം അത്താഴം കഴിക്കുന്നതിനിടയില്‍ അവളുടെ കൈ പിടിച്ചു.

💬"നിന്നോട് എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ട്."

സംശയത്തോടെ ഭാര്യ നോക്കി.

💬"എനിക്ക് ഡിവോഴ്സ് വേണം."

ഒരു ഞെട്ടല്‍ അവളുടെ മുഖത്ത് കണ്ടു. "എന്തുകൊണ്ട്?"

ഉത്തരം പറയാന്‍ ആവാതെ അയാള്‍ കുഴങ്ങി.

▪മൌനം മാത്രം കണ്ടപ്പോള്‍ വികാരവിക്ഷോഭത്തില്‍ അവള്‍ കയ്യില്‍ ഇരുന്ന സ്പൂണുകള്‍ ഒക്കെ വലിച്ചെറിഞ്ഞു. പാത്രങ്ങള്‍ തട്ടി. പൊട്ടിക്കരഞ്ഞു. "എന്തുകൊണ്ട്?"

💬"നിന്നെ ഞാന്‍ പഴയത് പോലെ ഇഷ്ടപ്പെടുന്നില്ല. പക്ഷെ അത് നിന്‍റെ കുഴപ്പമല്ല. എനിക്ക് മറ്റൊരു സ്ത്രീയോട് പ്രണയമുണ്ട്."

📋അയാള്‍ ഡിവോഴ്സ് എഗ്രീമെന്‍റ് കാണിച്ചു. അയാളുടെ വീട്, വാഹനം, സ്വത്തുക്കളുടെ മുപ്പതു ശതമാനം അവള്‍ക്കായി കൊടുത്തിരിക്കുന്നു.

📃ആ പേപ്പര്‍ അവള്‍ കീറിക്കളഞ്ഞു. ഉറക്കെ പൊട്ടിക്കരഞ്ഞു.

🎈അത് അയാള്‍ക്ക് ഒരു ആശ്വാസം പോലെ തോന്നി.

🌃 രാത്രി വൈകിയും അവള്‍ എന്തോ എഴുതുന്നത് അയാള്‍ കണ്ടു. രാവിലെ അയാള്‍ എഴുന്നേറ്റപ്പോഴും അവള്‍ എഴുതുകയായിരുന്നു.

🍃അയാളെ കണ്ടതും അവള്‍ പറഞ്ഞു,

"ശരി. പക്ഷെ എനിക്ക് ചില നിബന്ധനകള്‍ ഉണ്ട്."

💬"പറയൂ..."

"നമ്മുടെ മകന് ഫൈനല്‍ എക്സാം ആണ്. അവനെ ബുദ്ധിമുട്ടിക്കരുത്. അതുകൊണ്ട് ഒരു മാസത്തെ നോട്ടീസ് എനിക്ക് വേണം. ആ മാസം നമ്മള്‍ പഴയ പോലെ ആയിരിക്കും. ആ മാസം എല്ലാ ദിവസവും രാവിലെ എന്നെ വിവാഹദിനം കയ്യില്‍ എടുത്ത് കിടപ്പുമുറിയില്‍ പോയത് പോലെ കയ്യിലെടുത്ത് കിടപ്പുമുറിയില്‍ നിന്ന് മുന്‍വാതില്‍ വരെ പോകണം."

✴ഇവള്‍ക്ക് ഭ്രാന്താണോ എന്ന് ചിന്തിച്ചുകൊണ്ട് തന്നെ അയാള്‍ നിബന്ധനകള്‍ക്ക് വഴങ്ങി. ആദ്യ ദിനം അയാള്‍ അവളെ കയ്യിലെടുത്ത് പുറത്തേയ്ക്ക് നടക്കുമ്പോള്‍ ഉള്ളില്‍ അതിനോട് മനസ്സുകൊണ്ട് ചേരാന്‍ നന്നേ ബുദ്ധിമുട്ടി.

🍃 അയാളുടെ കയ്യില്‍, കണ്ണടച്ചുകൊണ്ട് കിടക്കുമ്പോള്‍ അവള്‍ പറഞ്ഞു, "നമ്മുടെ മകന്‍ ഒന്നും അറിയരുത്."

🚹അപ്പോള്‍ മകന്‍ പുറകെ നിന്ന് സന്തോഷത്തോടെ കയ്യടിക്കുന്നുണ്ടായിരുന്നു.

👉പിറ്റേന്ന് അല്പം കൂടി എളുപ്പത്തില്‍ അവര്‍ അഭിനയിച്ചു. അയാളുടെ കയ്യില്‍ കിടന്ന് അവള്‍ അയാളുടെ നെഞ്ചിലെക്ക് തലചായ്ച്ചു. അയാള്‍ അവളെ സൂക്ഷ്മമായി നോക്കി. അവളുടെ തല നരച്ചിരിക്കുന്നു. മുഖത്തു ചുളിവുകള്‍. എന്നോടൊപ്പം ജീവിച്ച് അവള്‍ക്ക് പ്രായമേറിയത് അയാള്‍ ആദ്യമായിട്ടാണ് ശ്രദ്ധിച്ചത്.

🌾ഓരോ ദിവസവും ചെല്ലുംതോറും ഇത് അവരുടെ ഒരു ശീലമായി. അവളുടെ ഭാരം കുറഞ്ഞതായും കയ്യില്‍ അവള്‍ കൃത്യമായി ഒതുങ്ങുന്നതായും അയാള്‍ക്ക് തോന്നി. അവളുടെ മണം പോലും അയാള്‍ക്ക് പരിചിതമായി. മകന് ഈ കാഴ്ച ശീലമായി.

👗അങ്ങനെ പോകെ, ഒരു ദിവസം ഏതു വസ്ത്രം ധരിക്കണം എന്നുള്ള ആശങ്കയില്‍ എല്ലാ വസ്ത്രങ്ങളും അവള്‍ കട്ടിലില്‍ വലിച്ചിടുന്നത് അയാള്‍ കണ്ടു.
"എല്ലാം വലുതാണ്‌" എന്ന് അവള്‍ പറയുമ്പോഴാണ് അവള്‍ വളരെ അധികം ക്ഷീണിച്ചു എന്ന് അയാള്‍ കണ്ടത്.
അത്രത്തോളം വിഷമം ചുമക്കുന്നുണ്ട് അവള്‍ എന്ന് അയാള്‍ ഓര്‍ത്തു.

🚹 "അച്ഛാ... അമ്മയെ എടുക്ക്... സമയമായി",

മകന് ഇത് ശീലമായിരിക്കുന്നു.

💐കേട്ടപ്പോള്‍ പുഞ്ചിരിച്ച് അമ്മ അവനെ ചേര്‍ത്തു.

👤അയാള്‍ അവളെ എടുത്ത് പുറത്തേയ്ക്ക് നടന്നു. അയാള്‍ അവളെ തന്നെ നോക്കി. "എന്നോടൊപ്പം ജീവിക്കാന്‍ തീരുമാനിച്ച്, എന്നോടൊപ്പം വാര്‍ധക്യത്തിലേക്ക് അടുക്കുന്ന സ്ത്രീ. എന്‍റെ മകനെ എനിക്ക് തന്നവള്‍. എന്നെ മാത്രം സ്നേഹിച്ച്, എനിക്ക് വേണ്ടി വേദന തിന്ന്, എനിക്ക് വേണ്ടി ആരോഗ്യവും സൗന്ദര്യവും കളഞ്ഞ സ്ത്രീ. ഇപ്പോഴും എന്നെ കുറ്റപ്പെടുത്താതെ എന്‍റെ മകന് വേണ്ടി ജീവിക്കുന്നവള്‍..."

🌹കയ്യില്‍ സുഖമായി കിടന്ന അവളുടെ നെറുകില്‍ അയാള്‍ ചുംബിച്ചപ്പോള്‍ അവളുടെ കണ്ണ് നിറഞ്ഞു.
അവള്‍ പുഞ്ചിരിച്ചു. അയാളും മറുപടിയായി നിറഞ്ഞ കണ്ണുകളോടെ പുഞ്ചിരിച്ചു.
പെട്ടെന്ന് വിവാഹദിനം അവളെ കയ്യിലെടുത്ത് നടന്ന അതേ സ്നേഹത്തോടെ അയാള്‍ പതിയെ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നടന്നു.

ഇറങ്ങാന്‍ നേരം വീണ്ടും അവളെ കൈയ്യില്‍ ചേര്‍ത്ത് ചുംബിച്ചു.

🏯അയാള്‍ പോയത് ഓഫീസിലേക്കല്ല. ഒരു സ്ത്രീയുടെ വീട്ടിലേക്കാണ്. അവളെ കണ്ടതും അയാള്‍ പറഞ്ഞു,

💬"എനിക്ക് ഡിവോഴ്സ് വേണ്ട. എന്നോട് ക്ഷമിക്കണം. ഞാന്‍ എന്‍റെ ഭാര്യയെ സ്നേഹിക്കുന്നു. അവളെ വേര്‍പിരിയാന്‍ വയ്യ."

▪കാമുകി ഞെട്ടലോടെ പ്രതികരിച്ചു. ഉയര്‍ന്ന ശബ്ദത്തില്‍ അയാളെ കുറ്റപ്പെടുത്തി. അയാളുടെ മനസ്സില്‍ വന്നത്, ആ അത്താഴ സമയത്ത് തന്നെ കുറ്റപ്പെടുത്താതെ സ്വയം പൊട്ടിക്കരഞ്ഞ തന്‍റെ ഭാര്യയുടെ മുഖമാണ്.

💐ആ വീട്ടില്‍ നിന്ന് ഇറങ്ങി പോകും വഴി റോസാപ്പൂക്കളുടെ ഒരു ബൊക്കെ അയാള്‍ വാങ്ങിച്ചു. അവളുടെ പേര് അതില്‍ എഴുതുമ്പോള്‍ അയാള്‍ പ്രണയം കൊണ്ട് പുഞ്ചിരിച്ചു.

🏡വീട്ടിലെത്തും വരെ ഒരു ഫ്ലാഷ് ബാക്ക് പോലെ അയാളുടെ, അവളുടെ, കാമുകിയുടെ ജീവിതങ്ങളെ റിവൈന്‍ഡ് ചെയ്തു.

'തെറ്റുകാരന്‍ താനാണ്. അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിക്കുന്ന പ്രണയം.'
പക്ഷെ ഭാര്യ...,, അവളെക്കാള്‍ മറ്റെന്തു ഗുണം കൂടിയാലും മറ്റൊരു സ്ത്രീ വേണ്ടെന്ന് അയാള്‍ക്ക് തോന്നിയത് അവളെ ശ്രദ്ധിച്ചു തുടങ്ങിയപ്പോഴാണ്.

💡ചിന്തകള്‍ പിന്നിട്ട് അയാള്‍ വീട്ടിലെത്തി.

🚪ഓടി മുകളില്‍ ചെന്ന് കിടപ്പുമുറിയുടെ വാതില്‍ തുറന്നു. അവള്‍ ഉറങ്ങുകയാണ്. നിശബ്ദമായി അയാള്‍ അവളുടെ അരികില്‍ എത്തി, ബൊക്കെ അവള്‍ ഉണര്‍ന്നാല്‍ കാണുന്ന ഇടത്ത് വച്ചു. അടുത്തിരുന്ന്‍ അവളെ തന്നെ അയാള്‍ നോക്കി.

📃അവളുടെ കയ്യില്‍ ചുരുട്ടിയ കടലാസ് കണ്ടത് അപ്പോഴാണ്‌.

'അത് തനിയ്ക്കുള്ളതാകും.'

🌿സന്തോഷത്തോടെ, പതിയെ അത് കരസ്ഥമാക്കി.,, തുറന്നു വായിച്ചു.

📝"ഞാന്‍ എന്ന് മരിയ്ക്കും എന്നറിയില്ല..
നാളുകളായി എനിക്ക് ക്യാന്‍സര്‍ ആണ്.

പക്ഷെ ഇന്ന് എന്നോട് ഡിവോഴ്സ് വേണം എന്ന് നിങ്ങള്‍ പറഞ്ഞപ്പോള്‍ ക്യാന്‍സറിനെക്കാള്‍ വലിയ വേദനകള്‍ ജീവിതത്തില്‍ ഉണ്ടെന്നു ഞാന്‍ മനസ്സിലാക്കി.

ഒരു ഡിവോഴ്സ് നമ്മുടെ ജീവിതത്തില്‍ വേണ്ട., അതിനു മുന്‍പ് ഞാന്‍ പോയിരിക്കും.

നമ്മുടെ മകന്‍ എന്നോര്‍ക്കുമ്പോഴും അവന്‍റെ അച്ഛന്‍റെയും അമ്മയുടെയും ബന്ധം ഏറ്റവും ഉദാത്തമാണ് എന്ന് അവനു തോന്നണം.

നിങ്ങള്‍ അവന്‍റെ മുന്നില്‍ ഒരു തെറ്റുകാരന്‍ ആകരുത്. അമ്മയെ പൊന്നു പോലെ നോക്കിയ, പ്രണയിച്ച, എന്നും രാവിലെ സ്നേഹപൂര്‍വ്വം കയ്യിലെടുത്ത ഏറ്റവും നല്ല ഭര്‍ത്താവ് ആയിരിക്കണം അവന്‍റെ അച്ഛന്‍.

ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ പ്രണയിക്കുന്ന സ്ത്രീയെ വിവാഹം ചെയ്യണം. അതിലൂടെ നിങ്ങളുടെ ആഗ്രഹവും സഫലമാകും. അതിന് ഒരു മാസത്തെ കാത്തിരിപ്പ് മാത്രമേ ഞാന്‍ ചോദിക്കുന്നുള്ളൂ. ദൈവം എനിക്ക് അനുവദിച്ചത് അത്രയും നാളുകള്‍ ആണ് എന്ന് ഡോക്റ്റര്‍ പറയുന്നു.

എന്നെങ്കിലും ഈ കത്ത് കാണുമ്പോള്‍ ഇതായിരുന്നു ഞാന്‍ പറഞ്ഞതിനും ചെയ്തതിനും ഉള്ള കാരണം എന്ന് നിങ്ങള്‍ അറിയണം.

നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു. വിവാഹദിനത്തിലേതു പോലെ പ്രണയിക്കുന്നു. നിങ്ങളുടെ നവവധുവാണ് മനസ്സ് കൊണ്ട് എന്നും ഞാന്‍..."

🍂"ജീവിതത്തോട് യുദ്ധം ചെയ്യുമ്പോള്‍ അവള്‍ ഒരു ആശ്രയം കൊതിച്ചിരിക്കും. അന്ന് ഞാന്‍ തിരക്കിലായിരുന്നു,, മറ്റൊരുവളെ ഇവളേക്കാള്‍ പ്രണയിക്കുന്നതില്‍",

💐കടലാസ് ചുരുട്ടിക്കളഞ്ഞു ബൊക്കെ എടുത്ത് അവളുടെ കയ്യില്‍ ചേര്‍ത്തു വച്ചു. നെറ്റിയില്‍ പ്രണയപൂര്‍വ്വം ചുംബിച്ചു.

"നിനക്ക് വിട..."

🍁അവളെ കയ്യിലെടുത്ത് അയാള്‍ നടന്നു..

അയാളുടെ കയ്യില്‍ ഏറ്റവും നന്നായി ഇണങ്ങി അവള്‍ കിടന്നു. കിടപ്പുമുറിയില്‍ നിന്ന് മുന്‍വാതിലിലേക്ക്...

♦അമ്മ മരിച്ചത് അറിയാതെ, അത് കണ്ടു മകന്‍ കയ്യടിച്ചു.

"പക്ഷെ സമയം തെറ്റിയല്ലോ അച്ഛാ..."
പതിവായി രാവിലെ മാത്രം കാണുന്ന കാഴ്ചയില്‍ അവന്‍ അത്ഭുതം പ്രകടിപ്പിച്ചു.

അയാള്‍ അവളെ മെല്ലെ നിലത്തു കിടത്തി.

🕒"സമയം തെറ്റി..."
അയാള്‍ മറുപടി പറഞ്ഞു...

------------- ---------

( ഞാന്‍ വായിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല കഥകളില്‍ ഒന്ന്, )

〰〰〰〰〰〰

Nut & Child

എല്ലാം അറിയാം എന്നെ ആർക്കും
തോൽപ്പിക്കാൻ പറ്റില്ല എന്ന് വിചാരിച്ചു നടന്ന
ഒരു വലിയ മനുഷ്യന് ഉണ്ടായിരുന്നു. .. ഒരു ദിവസം
അദ്ദേഹം തന്റെ കാറിൽ ഒരു യാത്ര പോയി
പെട്ടെന്ന് വഴിയില് വെച്ച് തന്റെ കാറിന്റെ വീൽ
പഞ്ചറായി.. ഡിക്കിയിൽ നിന്നും സ്റ്റെപ്പിനി
എടുത്തു കൊണ്ട് വന്ന ശേഷം അദ്ദേഹം പഞ്ചറായ
വീലിന്റെ നെട്ടുകൾ അഴിച്ചു വെച്ചു. . ഒരു ഓടയുടെ
അടുത്താണ് വെച്ചത്.. നെട്ടുകൾ ഉരുണ്ട് ഓടയിൽ പോയി.
. അദ്ദേഹം, ഇനി എന്ത് ചെയ്യും എന്ന് ചിന്തിച്ച്
ഇരിപ്പായി. . എല്ലാം അറിയുന്ന മനുഷ്യന് ഇനി നാല്
നെട്ടുകൾ വേണം കാറിൽ വീൽ പിടിപ്പിക്കാൻ..
ഓടയിൽ വീണത് എടുക്കാനും പറ്റില്ല. . വലിയ
കുഴിയാണ് ... പുതിയ നാല് നെട്ടു വാങ്ങാന് ഒരുപാട് ദൂരം
യാത്ര ചെയ്യണം. . അവസാനം ഒന്നും നടപ്പില്ല എന്ന്
കണ്ടപ്പോ അദ്ദേഹം നടന്നു പോയി നെട്ടു വാങ്ങാന്
തീരുമാനിച്ചു. . ആ സമയത്ത് ഒരു കൊച്ചു കുട്ടി വന്നു
ചോദിച്ചു. .. എന്താണ് പറ്റിയതെന്ന്.. അവന് തന്നെ
സഹായിക്കാൻ പറ്റില്ല. .. പിന്നെ അവന് തന്റെ
അത്രയും അറിവില്ല. . അതു കൊണ്ട് തന്നെ അദ്ദേഹം
അവന് നേരെ ഒന്ന് പുഞ്ചിരിച്ചു...
മറുപടി കിട്ടാതെ വന്നപ്പോ കുട്ടി ഒന്ന് കൂടി ചോദ്യം
ആവർത്തിച്ചു.. അദ്ദേഹം കാര്യം അവനോടു പറഞ്ഞു. .
ഒരു നിമിഷം പോലും ചിന്തിക്കാതെ കുട്ടി പറഞ്ഞു.
..ബാക്കി ഉള്ള മൂന്നു വീലുകളിൽ നിന്നും ഓരോ
നെട്ടുവീതം അഴിച്ചെടുത്തു ഈ വീൽ പിടിപ്പിക്കുക..
എന്നിട്ട് വണ്ടി ഓടിച്ചു കൊണ്ട് പോയി പുതിയ നാല്
നെട്ടുകൾ വാങ്ങി എല്ലാ വീലിലും ഓരോന്ന് വീതം
ചേര്ത്ത് നാലെന്ന ക്രമത്തിൽ ആക്കുക, ,,
അദ്ദേഹം ആദ്യം ചെയ്തത് അവനെ കെട്ടി
പിടിക്കുകയായിരുന്നു..
കാരണം നമ്മുടെ അറിവുകൾക്ക് ഒരു പരിധിയുണ്ട്..
നടക്കില്ല എന്ന് നമ്മള് വിചാരിക്കുന്ന പലതും
മറ്റുൾളവരുടെ കണ്ണില് അങ്ങനെ ആയിരിക്കില്ല..
ആ കൊച്ചു കുട്ടിയാണ് പിന്നീട് ലോകം മുഴുവന്
അറിയപ്പെട്ട "ഈ ഞാൻ." 😜

Be careful

ഒരിക്കൽ ഒരിടത്ത് വിദഗ്ദ്ധനായ ഒരു മരപ്പണിക്കാരൻ ഉണ്ടായിരുന്നു... പ്രായമേറിയതോടേ അയാൾ, ജോലിയിൽ നിന്ന് വിരമിക്കുവാനും, ശിഷ്ടകാലം കുടുംബാംഗങ്ങളോടൊപ്പം ചിലവഴിക്കാനും തീരുമാനിച്ചു. ഭവനനിർമ്മാണ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന തൻറെ മുതലാളിക്ക് മുമ്പാകെ, അയാൾ കാര്യം അവതരിപ്പിച്ചു.
സമർത്ഥനായ ഒരു തൊഴിലാളി പിരിഞ്ഞുപോകുന്നതിൽ, അയാൾക്ക് ദു:ഖം ഉണ്ടായിരുന്നു. ഒരു വീട്കൂടി പണിയുന്നതുവരെ തൻറെ കൂടെ നില്ക്കണമെന്ന് അദ്ദേഹം ആ ജിവനക്കാരനോട് അഭ്യർത്ഥിച്ചു. മരപ്പണിക്കാരൻ അത് സമ്മതിച്ചു. എന്നാൽ ജോലി അവസാനിപ്പിക്കാൻ തിരുമാനിച്ചതുകൊണ്ട് അയാൾക്ക് പഴയതുപോലേ ഒന്നിലും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല..!! നിർമ്മാണസാമഗ്രികളുടെ ഗുണമേന്മയിലോ ഒന്നും അയാളുടെ കണ്ണ് എത്തിയില്ല..!! എങ്ങിനെയോ ഒരു വീട് തട്ടിക്കൂട്ടി ഉണ്ടാക്കി, എന്നു പറഞ്ഞാൽ മതി..!! പണി പൂർത്തിയാക്കി മുതലാളിക്ക് അയാൾ താക്കോൽ നല്കി.. അപ്പോൾ മുതലാളി ആ താക്കോൽ തിരികെ നല്കിക്കൊണ്ട് പഴഞ്ഞു:- "ഇത് നിങ്ങൾക്കുളള വിടാണ്. എൻറെ ഒരു എളിയ സമ്മാനം..!!" ഇതുകേട്ട് അയാൾ ഞെട്ടിപ്പോയി..!! തനിക്കുളള വീടാണ് എന്ന് നേരത്തേ അറിഞ്ഞിരുന്നെങ്കിൽ... കുറച്ചുകൂടി നന്നായി പണിയാമായിരുന്നു..!! അയാൾ ചിന്തിച്ചു..!!
നമ്മുടെ കാര്യവും ഇങ്ങനെതന്നെയാണ്. നമ്മൾ  നാളേക്ക് വേണ്ടിയുള്ള നമ്മുടെ  ജീവിതമാണ് നിർമ്മിക്കുന്നത്. പക്ഷേ നമ്മൾ നമ്മുടെ മികവ് അതിൽ പ്രകടിപ്പിക്കുന്നില്ല..!! നാം ഓരോ ദിവസവും അലസമായി പല കാര്യങ്ങളും ചെയ്യുന്നു. മരപ്പണിക്കാരൻ
വീട് നിർമ്മിച്ചതുപോലെ..!!

ആയുസിൻറെ പണി പൂർത്തിയായിക്കഴിഞ്ഞേ, അത് നമ്മുടെ ജീവിതമായിരുന്നു എന്ന് നാം അറിയുകയുളളു..!! നമ്മുടെ മനോഭാവവും നല്ല  പ്രവർത്തികളും നമ്മൾ ഇന്നെടുക്കുന്ന തീരുമാനവും  ഒക്കെ ആണ് നമ്മുടെ നാളെ എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നത്....

   " ജീവിത വിജയം നേടാന്‍  നമ്മുടെ പ്രവർത്തികളിൽ സൂക്ഷ്മത പാലിക്കുക"

Jokes Archive

Send Your Jokes

Name

Email (Required)

Message (Required)

SWT