A letter to MODI

8:49 PM 0 Comments

ഈ  കത്ത്  വായിച്ചാൽ  ഏതു  ചിരിക്കാത്തവനും  ചിരിച്ചു  പോവും.
*********************************big ��
പ്രിയപ്പെട്ട മോഡിയണ്ണന് ,

  അണ്ണന്‍ നാട്ടിലെത്തിയിട്ട് രണ്ട് ദിവസം കഴിഞ്ഞല്ലേ ? ടി വി കണ്ടപ്പോളാണ് വിവരം അറിഞ്ഞത് !!
എത്ര കത്തയച്ചു അണ്ണന് ? ഒരെണ്ണത്തിന് പോലും അണ്ണന്‍ മറുപടി തന്നില്ല !
അണ്ണനുള്ള സ്ഥലത്തെ അഡ്രസു തപ്പിപ്പിടിച്ച് കത്തയക്കും! കത്ത് എഴുതി പോസ്റ്റു ചെയ്ത് കഴിയുമ്പോള്‍  കാണാം അണ്ണന്‍ വേറൊരു സ്ഥലത്ത് കൂളിംഗ് ഗ്ളാസും വെച്ചുകൊണ്ട് നില്‍ക്കുന്നത് !

എന്തൊക്കെപ്പറഞ്ഞാലും അണ്ണന്‍ ആ പച്ച കോട്ടൊക്കെ ഇട്ട് കൂളിംഗ് ഗ്ളാസും വെച്ചുള്ള ആ നില്‍പ്പൊക്കെ കാണാന്‍ ഒരു ഗമയൊക്കെയുണ്ട് !  പിള്ളരൊക്കെയിപ്പോള്‍ അണ്ണനെ സെല്‍ഫിമാമന്‍
എന്നാ വിളിക്കുന്നത് !

കുടുംബശ്രീക്ക് പോയപ്പോള്‍ ചില അവളുമാര്  പറയുവാ, അണ്ണന്‍റെ ഫോട്ടോ കണ്ടപ്പോള്‍ ഗള്‍ഫിലുള്ള ബംഗ്ളാദേശി  നാട്ടില്‍ പോകുന്നതു പോലെയുണ്ടെന്ന് ! അവളു‍മാരുടെ കെട്യോന്‍മാര്‍ പറഞ്ഞതാണുപോലും ! അണ്ണനതൊന്നും കാര്യമാക്കണ്ട ,
അവര്‍ക്കസൂയയാ..കെട്യോന്‍മാര്‍ ഗള്‍ഫുകാരാണെന്നതിന്‍റെ  അഹങ്കാരമാണ് അവറ്റകള്‍ക്ക് !!

അതൊക്കെപ്പോട്ടെ, അണ്ണനിങ്ങനെ വീടുനോക്കാതെ കണ്ടയിടത്തെല്ലാം കറങ്ങിനടന്നാല്‍ മതിയോ  ?
തറവാട് നാഥനില്ലാത്ത അവസ്ഥയിലാണ്!

സാക്ഷിയങ്കിളും, സ്വാധി ചിറ്റയും ഉണ്ടാക്കുന്ന പുകിലിനൊരു കുറവുമില്ല !
അമീറിനോടും, ഷാരൂഖിനോടുംതറവാട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞാണ് ഇപ്പോള്‍ ബഹളം !!
അതിന്‍റെ കൂട്ടത്തില്‍ കൂടാന്‍ ആ തലതെറിച്ച ചെറുക്കന്‍ യോഗീനാഥും !
വടക്കേപ്പറമ്പില്‍ നമ്മള്‍ പണ്ട് ദാനം ചെയ്ത നവാസ്ക്കാന്‍റെ ഭൂമിയുണ്ടല്ലോ ? അങ്ങോട്ട് പോയ്ക്കൊള്ളാന്‍ പറഞ്ഞാ ബഹളം ! ഇപ്പോള്‍ സമാധാനം പറയാന്‍ വരുന്നവരോടെക്കെ അങ്ങോട്ട് പോ , അങ്ങോട്ട് പോ.. എന്നും പറഞ്ഞ് അലര്‍ച്ചയാ...എത്ര കണ്ടാ നാട്ടുകാര് ക്ഷമിക്കുക ?
നാട്ടുകാരുടെ തെറികേട്ട് മടുത്തു ! ഇപ്പോളൊരു പശുവിനെ പിടിച്ച് അമ്മയാണെന്ന് പറഞ്ഞോണ്ട് നടക്കുവാ..!!
അമിത്തണ്ണന്‍ കണ്ണുരുട്ടീട്ട് ഒരു പേടീം ഇല്ല അവറ്റകള്‍ക്ക് ! അല്ല അതെങ്ങനെയുണ്ടാകും ? അമിത്തണ്ണന്‍റേം കയ്യിലിരിപ്പും അതൊക്കെത്തന്നെയല്ലേ ?

അവരുടെ ഗുളിക തീര്‍ന്ന കാര്യം കഴിഞ്ഞ തവണ വന്നപ്പോള്‍ അണ്ണനോട് പറഞ്ഞതല്ലേ ! അണ്ണനത് വാങ്ങിയില്ലെന്നതു പോട്ടെ ആ ചീട്ടും പോക്കറ്റിലിട്ടോണ്ടങ്ങ് പോയി !
ഇനിയിപ്പം നാട്ടുകാര് കേറി മേയുമോന്നാണ് പേടി !

അണ്ണനറിഞ്ഞോ അണ്ണന്‍റെ കയ്യിലിരുപ്പ് ശരിയല്ലെന്ന് പറഞ്ഞ് ആ ബീഹാര്‍ മുഴുവന്‍ മാമന്‍ ലാലുഅണ്ണനും, നിതീഷണ്ണനും കൂടി ആധാരം ചെയ്തു കൊടുത്തു
അണ്ണന്‍റെ പേരില്‍ ആകെ ഒരമ്പത് സെന്‍റോ മറ്റോ എഴുതീട്ടുള്ളൂ എന്നാണറിഞ്ഞത് !
സോണിയമ്മായി ചുളുവില്‍ അണ്ണന്‍മാരുടെ കൂടെ കൂടി ഒരു പതിനാറ് സെന്‍റ് ഒപ്പിച്ചെടുക്കുകയും ചെയ്തു !

യശോദേടത്തി  ഇന്നലേം വന്നിരുന്നു ! അണ്ണന്‍ വിളിക്കുമെന്ന പ്രതീക്ഷയൊക്കെ അവസാനിച്ചു എന്നു പറഞ്ഞു ! റേഷന്‍ കാര്‍ഡുണ്ടാക്കാന്‍ ആ കല്യാണ സര്‍ട്ടിഫിക്കറ്റ് ഒന്നു കൊടുക്കണമെന്ന് പറഞ്ഞുവന്നതാണ് ! അവരുടെ കാര്യം വല്യ കഷ്ടമാണ്  !
അണ്ണന്‍ എലിസബത്താന്‍റിക്ക് സാരീം തേനും വാങ്ങിക്കാണ്ടു പോയതിനെ കുറിച്ച് പറഞ്ഞ് ഒരുപാട് കരഞ്ഞു ! അണ്ണനിതുവരെ ഒരു അടിപ്പാവാടപോലും വാങ്ങിക്കൊടുത്തിട്ടില്ലെന്ന് ഏടത്തി സങ്കടം പറഞ്ഞു !!

അണ്ണന് അംബാനിയങ്കിളിന്‍റെ മക്കളോടും, അദാനിച്ചെക്കനോടും മാത്രമേ ഇഷ്ടമുള്ളൂ എന്നാണ് കുടുംബത്തില്‍ എല്ലാവരുടേയും പരാതി !
എനിക്കും തോന്നീട്ടുണ്ട്  ..
ആ.. കാശുള്ളവരോടല്ലേ എല്ലാവര്‍ക്കും അടുപ്പം കാണൂ അല്ലേ...?
അണ്ണന്‍ പോകുന്നിടത്തെല്ലാം അവരുമുണ്ടല്ലോ കൂടെ ? അവര്‍ക്കടിക്കടി വില കൂട്ടിക്കൊടുത്തു എന്നും, അങ്ങ് ഓസ്ട്രേലിയയിലും, വേറെവിടെയൊ ഒക്കെ കടയിട്ടു കൊടുത്തു എന്നും ഒക്കെ ഇവിടെ ആരൊക്കെയോ പറയുന്നതു കേട്ടു ! 

ആ വിഴിഞ്ഞത്ത് അദാനി ചെക്കനെന്തോ തുടങ്ങാന്‍ പോകുന്നൂ എന്നും അതിന്‍റെ ബ്രോക്കര്‍ കാശ് വാങ്ങാനാണെന്നും പറഞ്ഞ്  ഒരാള്‍ വന്നിരുന്നു ! അയാളുടെ മുടീടെ കോലം കണ്ടിട്ട് ഭിക്ഷക്കാരനാണെന്നാണ് ആദ്യം കരുതിയത് !
എന്തോ ചാണ്ടിയെന്നോ, ഉമ്മനെന്നോ ആണ് പേര് പറഞ്ഞത് ! കണ്ടിട്ട് ഒരവലക്ഷണം പിടിച്ചതാണെന്ന് തോന്നുന്നു !  പിന്നെ വരാന്‍ പറഞ്ഞപ്പോള്‍ അവിടെ നിന്ന് കുറേ നേരം ബാ..ബ്ബ്ബ ബാ.. എന്ന് പറഞ്ഞു ! എനിക്കൊന്നും മനസ്സിലായില്ല  ! അപ്പുറത്തെ വീട്ടിലെ കോഴി മുഴുവന്‍ വീട്ടിലെത്തിയത് മിച്ചം !!

ഞങ്ങളുടെ കാര്യമൊന്നും അണ്ണനറിയേണ്ടല്ലോ ?
ഇവിടെ ആകെ കഷ്ടപ്പാടിലാണ് !

മോഹനേട്ടന്‍ പോയതോടെ നരകം അവസാനിച്ചു എന്നു കരുതിയതാ. എവിടെ ? ഇപ്പോള്‍ മനസ്സമാധാനം കൂടി പോയി !
അണ്ണനിങ്ങനെ കറങ്ങിനടന്നാല്‍ അവസാനം കേറിക്കിടക്കാന്‍ ഒന്നും ബാക്കിയുണ്ടാവില്ല ! ആ ചായക്കട പൊളിച്ചു കളയാന്‍ തോന്നാതിരുന്നത് നന്നായി ! ഇങ്ങനെ പോയാല്‍ ആ പണി തന്നെ നോക്കേണ്ടി വരും !!

പിന്നെ ഒരേഒരാശ്വാസം സോണിയ കുഞ്ഞമ്മേടെ ആ മോനുണ്ടല്ലോ  പപ്പു ! അവനിപ്പോളും പഴയതുപോലെ  തന്നെയാ.. ഒരു വകതിരിവില്ലാത്ത കളിയാണ് ! സോണിയക്കുഞ്ഞമ്മ നേരാത്ത നേര്‍ച്ചയില്ല! കൊണ്ടുപോകാത്ത ഇടമില്ല  പക്ഷെ ചെക്കനിപ്പോളും ഒരു മന്ദബുദ്ധിക്കളിയാണ് !
സോണിയക്കുഞ്ഞമ്മ കുറേ ഞെളിഞ്ഞതല്ലേ അങ്ങനെ
തന്നെ വേണം !!
അതുകൊണ്ട് അവനവകാശം പറഞ്ഞു വരുമെന്ന പേടി തല്‍ക്കാലം വേണ്ട ! പക്ഷെ വേറെ പലരും കളി തുടങ്ങിയെന്നാണ് അറിയുന്നത് !

സുഷമേടത്തിയുടെ വിസക്കാര്യം എന്തായി ? ആ പാവം എത്ര നാളായി കാത്തിരിക്കുന്നു !  അണ്ണനല്ലെ ഏട്ടത്തിക്ക് വാക്കു കൊടുത്തത് എല്ലായിടത്തും വിടുമെന്ന് ? അണ്ണനിങ്ങനെ കറങ്ങുന്നതിന്‍റെ ഫോട്ടോ കുട്ട്യോള് കാണിക്കുമ്പോളാണ് ഏട്ടത്തിക്ക് കൂടുതല്‍ വിഷമം !

പിന്നെയൊരു കാര്യം ! നമ്മുടെ ഷിബാനിക്കുഞ്ഞമ്മേടെ മോള് സ്മൃതിപ്പെണ്ണിന്‍റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് പറഞ്ഞ് അവളുടെ ജോലി പോകുന്ന ലക്ഷണമാണ് ! അണ്ണന്‍റെ എംഎ സര്‍ട്ടിഫിക്കറ്റ് വേഗം എടുത്ത് കത്തിച്ചു കളഞ്ഞോ.. അതിനി ആരെങ്കിലും പൊക്കിക്കൊണ്ടുവന്നാല്‍ കുഴപ്പമാകും !

അണ്ണന്‍ കുറച്ചു ദിവസം നാട്ടില്‍ തന്നെ കാണുമോ ? അതോ വീണ്ടും പോകുമോ  ? കണ്ട കാലം മറന്നൂ എന്നാണ് തറവാട്ടിലുള്ളവര്‍ പലരും പറയുന്നത് !! കഴിയുമെങ്കില്‍ തറവാട്ടിലുള്ളവരെ ഒക്കെ ഒന്ന് കാണാന്‍ നോക്ക് ! വയസ്സായവരൊക്കെയുണ്ടല്ലോ ? കുറേ കാര്യങ്ങള്‍ കൂടി എഴുതാനുണ്ട് , ബാക്കി അടുത്ത കത്തില്‍ എഴുതാം !

Funny WhatsApp Jokes, Messages and Pictures Shared on WhatsApp. Both in Malayalam and English.

0 comments:

Jokes Archive

Send Your Jokes

Name

Email (Required)

Message (Required)

SWT