Husband and wife first time and last time

9:50 PM 0 Comments

തുടക്കം.....ഒടുക്കം
●●●●●●●●●●●●●●●

ദാമ്പത്യം ആദ്യ വർഷം ....

"കഴിക്കാൻ വാ ചേട്ടാ..ചേട്ടന് ഇഷ്ടമുള്ളതൊക്കെ  ഞാൻ ഉണ്ടാക്കി വച്ചിട്ടുണ്ട്.."

"ഞാൻ വരുന്നു മോളേ.....എന്തിനാ എന്റെ മോള് ഇങ്ങിനെ എനിക്ക് വേണ്ടി അടുക്കളയിൽ കഷ്ടപ്പെടുന്നത്.."

"എന്റെ ചേട്ടന്റെ ഇഷ്ടങ്ങൾ ഞാൻ അല്ലാതെ പിന്നാരാ നിറവേറ്റി തരുക.. ചേട്ടൻ കഴിക്ക്... ഞാൻ കണ്ടിരിക്കാം.."

"മോള് വാ തുറന്നേ.. ഞാൻ തരാം... നമുക്ക് ഒരുമിച്ച് കഴിക്കാം..."

അഞ്ചാം വർഷം
•••••••••••••••••••••••••

"കഴിക്കാൻ എടുത്ത് വച്ചിട്ടുണ്ട്.."

"ഇതെന്താ കറി ഒന്നുമില്ലേ.."

എനിക്ക് നടുവിന് നല്ല വേദന.. പിന്നെ ഈ പിള്ളേരുടെ കൂടെ വായലച്ചു ആകെ തലവേദനയും.."

"നീ കഴിച്ചില്ലേ.."

"നിങ്ങൾ കഴിക്കൂ.. ഞാൻ നേരത്തെ വിശന്നപ്പോൾ ഇച്ചിരി കഴിച്ചു... ഇനി പിന്നെ കഴിച്ചോളാം .."

പത്താം വർഷം..
••••••••••••••••••••••••

"മേശപ്പുറത്ത് എടുത്ത് വച്ചത് നിങ്ങള് കണ്ടില്ലേ....ഞാൻ ഇല്ലെങ്കിലും അതെടുത്ത് കഴിക്കാൻ പാടില്ലായിരുന്നോ..."

"എനിക്കെങ്ങിനെ അറിയാം മേശപ്പുറത്ത് വച്ചത് എനിക്കായിരുന്നെന്ന്... നിനക്കൊന്ന് പറയാരുന്നില്ലേ..."

"ഓ... ഉണ്ടാക്കണം... വിളമ്പി തരണം... ഇനി ഞാൻ വിളിച്ചിരുത്തി തീറ്റിക്കയും ചെയ്യണോ... ഞാൻ എന്തൊക്കെ പണി നോക്കണം.."

"കറി ഇതേ ഉള്ളൂ?"

"ഇഷ്ടത്തിന് വല്ലതും കഴിക്കണേൽ ഹോട്ടലിൽ പോയി കഴിക്കുന്നതാ നല്ലത്..... ഇവിടെ ഉള്ളത് വച്ച് ഒരു കറി ഉണ്ടാക്കാൻ ഞാൻ പെടുന്ന പാട് എനിക്കെ അറിയൂ.."

പത്തിന് ശേഷം ഇരുപത് വരെ...
••••••••••••••••••••••••••••••••••••••••••••••

"വിശക്കുന്നു..... ഒന്നും ആയില്ലേ ഇത് വരെ..."

"എനിക്ക് രണ്ട് കയ്യേ ഉള്ളൂ..പോയിട്ട് അത് റെഡി ആവുമ്പോൾ വാ..."

"എന്താ ഒരു ഭിക്ഷക്കാരനോട് പറയുന്ന ട്യൂണ്‍.."

"അയ്യോ ഞാൻ ഒന്നും പറഞ്ഞില്ലേ.... ഇനി അത് കേട്ടിട്ട് വേണം ഭിക്ഷക്കാരുടെ സംഘടന അവരെ തരാം താഴ്ത്തി എന്ന് പറഞ്ഞ് വീടിന് മുന്നിൽ ധർണ നടത്താൻ..

ഇരുപത് വർഷം കഴിഞ്ഞാൽ...
•••••••••••••••••••••••••••••••••••••••••••••

"നീ വല്ലതും കഴിച്ചോ?"

"ഇല്ല.... നിങ്ങൾക്ക് വല്ലതും കിട്ടിയോ??"

"ഇല്ല.... മോൻ ഓഫീസിൽ പോയി... മരുമോള് ഒന്നും ഉണ്ടാക്കുന്ന ലക്ഷണം കാണുന്നില്ല.."

"നിങ്ങളൊന്നു പതുക്കെ പറ..ഇനി അത് കേട്ടിട്ട് വേണം നമ്മളെ കൊണ്ട് പോയി വല്ല വൃദ്ധ സദനത്തിലും ആക്കാൻ..."

"അതായിരുന്നു ഇതിലും ഭേദം..മൂന്നു നേരം ഭക്ഷണമെങ്കിലും കിട്ടിയേനെ.."

"വിഷമിക്കണ്ട ...നിങ്ങൾ ഇവിടെ ഇരിക്ക് നമുക്ക് പഴയ വല്ല കാര്യങ്ങളും സംസാരിച്ച് ഇരിക്കാം..."

"ഉം...അതാ നല്ലത് എനിക്ക് നീയും... നിനക്ക് ഞാനും..."

"ഉം..ദൈവമേ രണ്ട്‌ പേരെയും ഒരുമിച്ചു അങ്ങ് വിളിച്ചേക്കണേ.."

Funny WhatsApp Jokes, Messages and Pictures Shared on WhatsApp. Both in Malayalam and English.

0 comments:

Jokes Archive

Send Your Jokes

Name

Email (Required)

Message (Required)

SWT