A story of Lion

8:23 AM 0 Comments

(www.whatsjokes.com)ഇന്ത്യയിലെ കാശില്ലാത്ത ഒരു മൃഗശാലയില്‍ ഒരു സിംഹം 🐩ഉണ്ടായിരുന്നു


ഒരൂദിവസം ഒരു കിലോ  ഇറച്ചി മാത്രമേ ആഹാരമായി ആ സിംഹത്തിനു അവിടെ കൊടുത്തിരുന്നുള്ളൂ , കുറച്ചൂടെ നല്ല പാക്കേജ് ഉള്ള മൃഗശാലയും, കൂടും, ആഹാരവും ഒക്കെ കിട്ടാന്‍ സിംഹം പ്രാര്‍ഥിച്ചു .

അങ്ങനെ ഒരു ദിവസം സിംഹത്തിന്‍റെ പ്രാര്‍ത്ഥന സഫലമായി .... ദുബായ് മൃഗശാല മാനേജര്‍ കാശില്ലാത്ത ഈ മൃഗശാല സന്ദര്‍ശിച്ചു എന്നിട്ട് ആ സിംഹത്തെ ദുബായിലേക്ക് വാങ്ങിക്കൊണ്ടുപോകാന്‍ ആഗ്രഹം പ്രകടിപിച്ചു സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന മൃഗശാലാധികാരികള്‍ അതിന് സമ്മതിച്ചു,



അങ്ങിനെ സിംഹം🐩 ദുബായില്‍ എത്തി.🌇🌆🏦 ദുബായില്‍ എത്തി എ സി ഉള്ള കൂടാണ് സിംഹത്തിനു കൊടുത്തത് . പിറ്റേ ദിവസം രാവിലെ ഒരു വലിയ പാക്കറ്റില്‍ ആഹാരം കൊണ്ട് സിംഹത്തിനു കൊടുത്തു .വിശന്നു വലഞ്ഞിരുന്ന സിംഹം പെട്ടന്ന് തന്നെ ആ പാക്കറ്റ് പൊട്ടിച്ചു അതില്‍ ഉണ്ടായിരുന്നത്.... 5 ഏത്തപ്പഴം 🍌അരക്കിലോ ഈന്തപ്പഴം കുറെ പുഴുങ്ങിയ പച്ചക്കറികള്‍🍆🍅🍠 രണ്ടുമൂന്ന്‍ ആപ്പിള്‍ !🍎🍏


വന്ന ദിവസം തന്നെ തന്നെ ഹെവി ആഹാരം കഴിച്ച് തനിക്ക് അസുഖം വരാതിരിക്കാന്‍ വേണ്ടി ദുബായ് അധികൃതര്‍ ഒരുക്കിയ സ്പെഷ്യല്‍ ഫുഡില്‍ സിംഹത്തിനു🐩 വളരെ സന്തോഷം തോന്നി ..


രണ്ടാമത്തെ ദിവസവും ഇത് തന്നെ സംഭവിച്ചു , എങ്കിലും സിംഹം 🐩ഒന്നും പറഞ്ഞില്ല

മൂന്നാമത്തെ ദിവസവും ഇത് തന്നെ കൊടുത്തപോ സിംഹം 🐩തന്‍റെ തനി സ്വാഭാവം പുറത്തെടുത്തു ..എന്നിട്ട് അവിടെ ആഹാരം കൊടുക്കുന്ന പയ്യനോട്👦 പറഞ്ഞു ..

" ഡാ നിനക്കെന്നെ അറിയില്ല അല്ലേ? ഞാന്‍ ഇന്ത്യയിലെ സിംഹമാടാ ..🐩 സംശയമുണ്ടെങ്കില്‍ നീ വല്ല മുയലിനോടോ 🐇ആനയോടൊ🐘 , കാട്ടുപോത്തിനോടോ🐃 അല്ലെങ്കില്‍ കടുവയോടു🐆തന്നെ ചോദിച്ചു നോക്ക് .. ആ എനിക്കാ നിന്‍റെ കോപ്പിലെ പച്ചക്കറീം പഴോം ? ത്ഫൂ!!"


അപ്പോള്‍ പയ്യന്‍ പറഞ്ഞു 👦


" താങ്കള്‍ സിംഹം ആണെന്ന് എനിക്കറിയാം ഞാന്‍ സര്‍ട്ടിഫിക്കറ്റ് കണ്ടു പക്ഷേ ..... താങ്കള്‍ ഇവിടെ വന്നിരിക്കുന്നത് കുരങ്ങന്‍റെ🐒 വിസയിലാണ്. അതുകൊണ്ട് ഇത് തരാനേ നിവൃത്തിയുള്ളൂ !"

മോറല്‍ ഓഫ് ദിസ്‌ സ്റ്റോറി:

 ഒന്നും നോക്കാതെ കിട്ടുന്ന വിസയില്‍ കയറി ദുബായില്‍ ചെന്നിട്ട്, ഞാന്‍ നാട്ടില്‍ അതായിരുന്നു, ഇതായിരുന്നു എന്നൊക്കെ വാചകമടിച്ചിട്ട്‌ ഒരു കാര്യവുമില്ല.
____________________________________________
ഇത്'' എന്നെ ഉദ്ദേശിച്ചാണ്, എന്നെത്തന്നെ ഉദ്ദേശിച്ചാണ്, എന്നെമാത്രം ഉദ്ദേശിച്ചാണ് എന്ന് ഈ ഗ്രൂപ്പിൽ ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍, അത് സ്വാഭാവികം മാത്രം"😉

Funny WhatsApp Jokes, Messages and Pictures Shared on WhatsApp. Both in Malayalam and English.

0 comments:

Jokes Archive

Send Your Jokes

Name

Email (Required)

Message (Required)

SWT