Divorce!

11:32 PM 0 Comments

അയാൾ വിവാഹ മോചനം കഴിഞ്ഞ്‌ വീട്ടിൽ വന്നു.

തന്‍റെ മുറിയുടെ മൂലയില്‍  ഒരു പെട്ടിയിൽ കുറേ ഒഴിഞ്ഞ ബിയർ ബോട്ടിലുകൾ ഇരിക്കുന്നത്‌ അയാളുടെ ശ്രദ്ധയിൽ പെട്ടു.
അതിൽ നിന്നും ഒരു ബോട്ടിലെടുത്ത്‌  ദേഷ്യത്തിൽ വലിച്ചെറിഞ്ഞു കൊണ്ട്‌  അയാള്‍ പറഞ്ഞു:

"നീ കാരണം എനിക്ക്‌ എന്റെ ഭാര്യയെ നഷ്ടപ്പെട്ടു".
വീണ്ടും അടുത്ത കുപ്പി എറിഞ്ഞു കൊണ്ട്‌  അയാള്‍ പറഞ്ഞു:
"എനിക്ക്‌ മക്കൾ ഇല്ലാത്തതിന്‌ കാരണക്കാരൻ നീയാണ്‌".
വീണ്ടും അടുത്ത കുപ്പി എറിഞ്ഞ് കൊണ്ട്‌  അയാൾ പറഞ്ഞു:
"എന്റെ ജോലി പോകാൻ കാരണം നീയാണ്‌".

വീണ്ടും അയാൾ അടുത്ത കുപ്പി എറിയാനായെടുത്തപ്പോൾ അയാള്‍ക്ക്‌ മനസ്സിലായി, ആ കുപ്പിയിൽ ബിയറുണ്ട്‌ - അത്‌ പൊട്ടിക്കാത്തതാണെന്ന്.

അയാൾ പറഞ്ഞു:
"നീ ഈ സൈഡിലേക്ക്‌ മാറി നിൽക്ക്‌.. എനിക്കറിയാം, നിനക്ക്‌ ഈ സംഭവങ്ങളിൽ ഒരു പങ്കുമില്ലെന്ന്....!"'
.
.
(ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും  ശിക്ഷിക്കപ്പെടരുത്‌ ..!! )

Funny WhatsApp Jokes, Messages and Pictures Shared on WhatsApp. Both in Malayalam and English.

0 comments:

Jokes Archive

Send Your Jokes

Name

Email (Required)

Message (Required)

SWT