Shops Selling Husbands and Wifes

4:13 AM 0 Comments

അമേരിക്കയിലെ  ഒരു  പട്ടണത്തില്‍  പുതിയ  ഭര്‍ത്താക്കന്മാരെ  വില്‍ക്കുന്ന  ഒരു  കട  ആരംഭിച്ചു.  ആവശ്യമുള്ള  സ്ത്രീകള്‍ക്ക്  കടയില്‍  നേരിട്ട്  ചെന്ന് ഇഷ്ടം ഉള്ള പുരുഷനെ  ഭര്‍ത്താവായി  വിലക്ക്  വാങ്ങാം..

കടക്കു  മൊത്തം  ആറു  നിലകള്‍  ഉണ്ട്. ഓരോ നില  മുകളിലേക്ക്  കയറുമ്പോഴും ഭര്‍ത്താവിന്റെ  വില  കൂടി  കൊണ്ടിരിക്കും..

ഒരു സ്ത്രീ ഭര്‍ത്താവിനെ  വാങ്ങാന്‍  വന്നു.

ഒന്നാം നിലയിലേ  ബോര്‍ഡ്: ഇവിടെ  ഉള്ള പുരുഷമാര്‍ക്ക് ജോലി ഉണ്ട്..
അവള്‍  അടുത്ത  നിലയിലേക്ക്  കയറി.

രണ്ടാം നിലയിലെ  ബോര്‍ഡ് : ഇവിടെ  ഉള്ള പുരുഷമാര്‍ക്ക് ജോലി ഉണ്ട്..കുട്ടികളെ  സ്നേഹപൂര്‍വ്വം  പരിപാലിക്കുന്നവര്‍ ആണ്..
അവള്‍ അടുത്ത  നിലയിലേക്ക്  കയറി.

മൂന്നാം  നിലയിലെ  ബോര്‍ഡ് : ഇവിടെ  ഉള്ള പുരുഷമാര്‍ക്ക് ജോലി ഉണ്ട്..കുട്ടികളെ  സ്നേഹപൂര്‍വ്വം  പരിപാലിക്കുന്നവര്‍ ആണ്..നല്ല  സുന്ദരന്മാരും  ആണ്..
കൊള്ളാമല്ലോ.. അവള്‍  ചിന്തിച്ചു.. പക്ഷെ  അടുത്ത  നിലയിലേക്ക്  കയറി..

നാലാം   നിലയിലെ  ബോര്‍ഡ് : ഇവിടെ  ഉള്ള പുരുഷമാര്‍ക്ക് ജോലി ഉണ്ട്..കുട്ടികളെ  സ്നേഹപൂര്‍വ്വം  പരിപാലിക്കുന്നവര്‍ ആണ്..നല്ല  സുന്ദരന്മാര്‍  ആണ്..വീട്ടുജോലിയിലും  സഹായിക്കും.
എന്റെ ദൈവമേ  ഇങ്ങനെ ആരെങ്കിലും ഉണ്ടാവുമോ.. അവളുടെ  ചിന്ത.. എന്നാലും  അവള്‍  അടുത്ത  നിലയിലേക്ക് കയറി..

അഞ്ചാം    നിലയിലെ  ബോര്‍ഡ് : ഇവിടെ  ഉള്ള പുരുഷമാര്‍ക്ക് ജോലി ഉണ്ട്..കുട്ടികളെ  സ്നേഹപൂര്‍വ്വം  പരിപാലിക്കുന്നവര്‍ ആണ്..നല്ല  സുന്ദരന്മാര്‍  ആണ്..വീട്ടുജോലിയില്‍   സഹായിക്കും, അതോടൊപ്പം  വളരെ  റൊമാന്റിക്‌ നേച്ചര്‍  ഉള്ളവരും  ആണ്..
അവള്‍ക്കു  ആ  ഫ്ലോറിലേക്ക്  കയറാന്‍ ഒരു പ്രലോഭനം  വന്നു.. എന്നാലും  പക്ഷെ  വീണ്ടും  അടുത്ത  നിലയിലേക്ക് പോയി..

ആറാം  നിലയിലെ  ബോര്‍ഡ്:  നിങ്ങള്‍  ഇവിടുത്തെ   31,456,012 ആം നമ്പര്‍ വിസിറ്റര്‍  ആണ്.  ഈ  ഫ്ലോറില്‍  പുരുഷന്മാര്‍  ആരും ഇല്ല..  പക്ഷെ  ഈ  ഫ്ലോര്‍  ഇവിടെ  ഉള്ളതിന്റെ  ഉദ്ദേശം സ്ത്രീകളെ  ഒരിക്കലും തൃപ്തിപ്പെടുത്താന്‍  സാധിക്കില്ല  എന്നത്  തെളിയിക്കാന്‍  വേണ്ടി  മാത്രം  ആണ്..

ഭര്‍ത്താക്കന്മാരെ വില്‍ക്കുന്ന  ഈ കടയില്‍  ഷോപ്പിംഗ്‌  നടത്തിയതിനു  നന്ദി.. :P :P

(തുടര്‍ന്നും  വായിക്കുക)

ഇതേ  കടക്കാരന്‍  തൊട്ടടുത്തു പുതിയ ഭാര്യമാരെ  വില്‍ക്കുന്ന  മറ്റൊരു  കടയും നടത്തുന്നുണ്ടായിരുന്നു..

ഒന്നാം  നിലയിലെ ബോര്‍ഡ്: ഇവിടെ ഭര്‍ത്താക്കന്മാര്‍ പറയുന്നത് ക്ഷമയോട്  കേള്‍ക്കുന്ന  ഭാര്യമാരെ ലഭിക്കും..

--

--

--

--

--

രണ്ടും, മൂന്നും, നാലും, അഞ്ചും,  ആറും  നിലകളിലേക്ക്  ഇന്ന്  വരെ  ഒറ്റ പുരുഷനും കയറിയിട്ടില്ല..

:P


Funny WhatsApp Jokes, Messages and Pictures Shared on WhatsApp. Both in Malayalam and English.

0 comments:

Jokes Archive

Send Your Jokes

Name

Email (Required)

Message (Required)

SWT